Cricket

ഐപിഎല്‍ മല്‍സരം മാറ്റുന്നതിനെതിരേ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍

ഐപിഎല്‍ മല്‍സരം മാറ്റുന്നതിനെതിരേ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍
X
STADIUM-WATER new


ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തെവിടെയെങ്കിലും നടത്തണമെന്ന ബോംബെ ഹൈക്കോടതി നിര്‍ദേശത്തിനെതിരേ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി . മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍സിബല്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. പിച്ചൊരുക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കില്ലെന്ന് ഹരജിയില്‍ അറിയിച്ചിട്ടുണ്ട്. കടുത്ത വരള്‍ച്ച കണക്കിലെടുത്താണ് ഏപ്രില്‍ 30ന് ശേഷമുള്ള മല്‍സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് മെയ് 29 ന് മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ഫൈനല്‍ മല്‍സരമടക്കം 13 മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നടത്താനാവില്ല. ഈ സാഹചര്യത്തിലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപി്ച്ചിട്ടുള്ളത്്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവ കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it