Sports

ഐപിഎല്‍ പ്ലേഓഫ് 2: ഹൈദരാബാദ് ഫൈനലില്‍

ഐപിഎല്‍ പ്ലേഓഫ് 2: ഹൈദരാബാദ്  ഫൈനലില്‍
X
Sunrisers-Hyderabad-celebra

ഡല്‍ഹി: ഐപിഎല്‍ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചല ഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഞായറാഴ്ച ബാംഗ്ലൂരിലാണ് ഫൈനല്‍. രണ്ടാം ക്വാളിഫയറി ല്‍ ഗുജറാത്ത് ലയണ്‍സിനെനാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് സ ണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയത്. പുറത്താകാതെ 93 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി. നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ അറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 58 പന്തിലാണ് വാര്‍ണര്‍ 93 റണ്‍സെടുത്തത്. ബിപുല്‍ ശര്‍മ (11 പന്തില്‍ 27)ഹെന്റിഖ്‌സ്(6 പന്തില്‍ 11) ഓജ(8 പന്തില്‍10)റണ്‍സുമെടുത്തു. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.
ജയം അനിവാര്യമായ മല്‍സരത്തില്‍ ഗുജറാത്ത് ബാറ്റിങ് നിരക്ക് ഫോമിലേക്കുയരാന്‍ സാധിച്ചില്ല.32 പന്തില്‍ 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 32 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവുമാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍മാര്‍.
ദിനേഷ് കാര്‍ത്തിക് (26),രവീന്ദ്ര ജഡേജ(19*),ബ്രാവോ (20) എന്നിവരും ബാറ്റിങ് നിരയില്‍ ഭേദപെട്ട പ്രകടനം നടത്തി.ഏകലവ്യാ ദിവേദി(5),സുരേഷ് റൈന(1),സ്മിത്ത്(1),കുല്‍കര്‍ണി(3*) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍,ബെന്‍ കുട്ടിങ് എന്നിവര്‍ രണ്ടും ബിപുല്‍ ശര്‍മ,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Next Story

RELATED STORIES

Share it