Sports

ഐപിഎല്‍: പൂനെയുടേത് വിലപ്പെട്ട വിജയമെന്ന് അശോക് ദിന്‍ഡ

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്ലിലെ കഴിഞ്ഞ വിജയം ടീമിന് ഏറെ വിലപ്പെട്ടതാണെന്ന് റൈസിങ്‌സ് പൂനെ ജയ ന്റ്‌സ് പേസര്‍ അശോക് ദിന്‍ഡ പറഞ്ഞു.
മഴ രസം കെടുത്തിയ കളിയി ല്‍ പൂനെയ്ക്ക് 34 റണ്‍സിന്റെ ജയം സമ്മാനിക്കുന്നതില്‍ ദിന്‍ഡ നിര്‍ണായക പങ്കുവഹിച്ചിരു ന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ എട്ടു വിക്കറ്റിന് 118 റണ്‍സിലൊതുക്കാന്‍ പൂനെയ്ക്കു സാധിച്ചു. മൂന്നു വിക്കറ്റെടുത്ത ദിന്‍ഡയും രണ്ടു വിക്കറ്റെടുത്ത മിച്ചെല്‍ മാര്‍ഷും ഹൈദരാബാദിനെ വരിഞ്ഞുകെട്ടുകയായിരുന്നു.
മറുപടിയില്‍ 11ാം ഓവറില്‍ വീണ്ടും മഴ മൂലം കളി നിര്‍ത്തിയപ്പോള്‍ പൂനെ മൂന്നു വിക്കറ്റിന് 94 റണ്‍സെടുത്തു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ജയത്തിനായി അപ്പോള്‍ പൂനെയ്ക്ക് 61 റണ്‍സ് മതിയായിരുന്നു.
ക്യാപ്റ്റനും വെടിക്കെട്ട് ഓപണറുമായ ഡേവിഡ് വാര്‍ണറെ അക്കൗണ്ട് തുറക്കുംമുമ്പ് തന്നെ പുറത്താക്കാന്‍ തനിക്കായത് വഴിത്തിരിവായെന്ന് മാന്‍ ഓഫ് ദി മാച്ചായ ദിന്‍ഡ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it