Sports

ഐപിഎല്‍: പൂനെയുടെ ലക്ഷ്യം 163 റണ്‍സ്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പുതുമുഖ ടീമായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിന് 163 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 162 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സഹീര്‍ ഖാന് പകരം ജെപി ഡുമിനിയാണ് ഇന്നലെ ഡല്‍ഹിയെ നയിച്ചത്. 32 പന്തില്‍ ഒരു ബൗണ്ടറിയോടെ 34 റണ്‍സെടുത്ത ഡുമിനിയാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍.
കരുണ്‍ നായര്‍ 23 പന്തില്‍ അഞ്ച് ബൗണ്ടറിയോടെ 32 റണ്‍സെടുത്തു. എട്ട് പന്ത് മാത്രം നേരിട്ട കാര്‍ലോസ് ബ്രാത്‌വെയ്റ്റ് മൂന്ന് സിക്‌സറുകളുടെ അകമ്പടിയോടെ 20 റണ്‍സ് നേടി. 15 പന്ത് നേരിട്ട സാം ബില്ലിങ്‌സ് രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 24 റണ്‍സെടുത്തു.
മലയാളി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ്‍ 17 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 20 റണ്‍സ് കണ്ടെത്തി. പവന്‍ നേഗി പുറത്താവാതെ 12 പന്തില്‍ നിന്ന് ഓരോ വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെ 19 റണ്‍സെടുത്തു.
പൂനെയ്ക്കു വേണ്ടി സ്‌കോട്ട് ബോളണ്ടും രജഥ് ഭാട്ടിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
Next Story

RELATED STORIES

Share it