Sports

ഐപിഎല്‍: പഞ്ചാബിന് തോല്‍വി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 റണ്‍സ് ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 7 റണ്‍സ് വിജയം. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 164 റണ്‍സെടുത്തു. കിങ്‌സ് ഇലവന്‍ പഞ്ചാബിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് ന ഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.കൊല്‍ക്കത്തയു ടെ ആന്ദ്രേ റസ്സലാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച്.
ഓപണര്‍മാരായ റോബിന്‍ ഉത്തപ്പയുടേയും(70) ഗൗതം ഗംഭീറിന്റേയും (54) അര്‍ധ സെഞ്ച്വറി മികവിലാണ് കൊല്‍ക്കത്ത ഭേദപെട്ട സ്‌കോര്‍ അടിച്ചെടുത്തത്. യൂസുഫ് പത്താന്‍(19*),ആന്ദ്രേ റസ്സല്‍ (16) എന്നിവര്‍ മികച്ച പിന്തുണ നല്‍കി.
49 പന്തില്‍ രണ്ടു സിക്‌സറും ആറു ബൗണ്ടറിയുമായി മുന്നേറുന്നതിനിടയിലാണ് റോബിന്‍ ഉത്തപ്പ റണ്‍ ഔട്ടായി മടങ്ങിയത്.45 പന്തില്‍ നിന്ന് ഒരു സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പെടുന്നതാണ് ക്യാപ്റ്റന്‍ ഗംഭീറിന്റെ ഇന്നിംഗ്‌സ്.മൂന്ന് ബാറ്റ്‌സ്മാന്‍മാരും റണ്‍ഔട്ടായി മ ടങ്ങിയ തിനാല്‍ പഞ്ചാബ് ബൗളിങ് നിരയില്‍ ആര്‍ക്കും വിക്കറ്റ് നേടാനായില്ല.
പോയന്റ് പട്ടികയില്‍ ഏറെ പിറകിലുള്ള പഞ്ചാബ് നിരന്തര തോല്‍വികളില്‍ നിന്ന് കരകയറാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് മില്ലറെ മാറ്റി മുരളി വിജയിയെ നിയമിച്ചിരുന്നു.
Next Story

RELATED STORIES

Share it