ഐപിഎല്‍ താരലേലം ഫെബ്രുവരി ആറിന്

മുംബൈ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരങ്ങളുടെ ലേലം ഫെബ്രുവരി ആറിനു ബംഗളൂരുവില്‍ നടക്കും.
351 താരങ്ങളാണ് ഇത്തവണ വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ 230 ഇന്ത്യന്‍ താരങ്ങളും 121 വിദേശ താരങ്ങളുമുള്‍പ്പെടുന്നു. അടുത്ത ഐപിഎല്ലിലെ രണ്ടു പുതുമുഖ ടീമുകളായ റൈസിങ് പൂനെ ജയന്റ്‌സും രാജ്‌കോട്ടും ലേലത്തില്‍ സജീവമായി രംഗത്തുണ്ടാവും. ടൂര്‍ണമെന്റിന്റെ ഒമ്പതാം സീസണാണ് വരാനിരിക്കുന്നത്.
Next Story

RELATED STORIES

Share it