ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് 186 റണ്‍സ് വിജയലക്ഷ്യം
BY Sumeera SMR2 May 2016 8:18 PM GMT
Sumeera SMR2 May 2016 8:18 PM GMT
ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 186 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 185 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. 52 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഓപണര്‍ ലോകേഷ് രാഹുലുമാണ് ബാംഗ്ലൂരിന്റെ ടോപ്സ്കോറര്‍മാര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷെയ്ന് വാട്സന് (34), കേരള താരം സചിന് ബേബി 916), സ്റ്റുവര്‍ട്ട് ബിന്നി (16) എന്നിവരും ബാംഗ്ലൂരിന്റെ സ്കോറിങിന് വേഗത കൂട്ടി.
32 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. 44 പന്ത് നേരിട്ട കോഹ് ലി നാല് ബൗണ്ടറി നേടി. 21 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് വാട്സന്റെ ഇന്നിങ്സ്. എട്ട് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതാണ് ബേബിയുടെ ഇന്നിങ്സ്. നാല് പന്ത് മാത്രം നേരിട്ട ബിന്നി രണണ്ട് സിക്സറും ഒരു ബൗണ്ടറിയും അടിച്ചു.
കൊല്‍ക്കത്തയ്ക്കു വേണ്ടി മോര്‍നെ മോര്‍ക്കലും പിയൂഷ് ചൗളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT