Second edit

ഐന്‍സ്റ്റീന് നമോവാകം

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ ആപേക്ഷികതാ സിദ്ധാന്തം സംബന്ധിച്ച ചെറുപ്രബന്ധം പ്രസിദ്ധീകരിച്ച് ഒരു നൂറ്റാണ്ടു കഴിയുന്ന വേളയിലാണ് പ്രപഞ്ചത്തിന്റെ ഏതോ അഗാധതകളില്‍നിന്ന് ആ സിദ്ധാന്തത്തിന്റെ തെളിവ് മനുഷ്യസമൂഹത്തെ തേടിവന്നതെന്നത് കൗതുകകരം തന്നെ.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍ വേവ് ഒബ്‌സര്‍വേറ്ററി അഥവാ ലിഗോ എന്ന ഗവേഷണസ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ 130 കോടി പ്രകാശവര്‍ഷം അകലെനിന്നുള്ള ഈ സന്ദേശം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
പ്രപഞ്ചത്തിലെ മഹാസംഘര്‍ഷങ്ങളുടെ വേളയില്‍ അത്യമിതമായ ഊര്‍ജപ്രവാഹമുണ്ടാവുകയും അതു പ്രപഞ്ചത്തിലാകെ തിരമാലകള്‍പോലെ സഞ്ചരിക്കുകയും ചെയ്യുമെന്നാണ് ഐന്‍സ്റ്റീന്‍ സിദ്ധാന്തിച്ചത്. അന്ന് അതിനു തെളിവ് കണ്ടെത്താനുള്ള ശാസ്ത്രീയ സംവിധാനങ്ങളൊന്നും നിലനിന്നിരുന്നില്ല. പക്ഷേ, സമീപകാലത്ത് യൂറോപ്പിലും അമേരിക്കയിലും വിവിധതരത്തിലുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലുണ്ട്. ലിഗോ അവയില്‍ ഒന്നു മാത്രമാണ്. ലിഗോയുടെ 3000 മൈല്‍ അകലത്തിലുള്ള രണ്ടു യൂനിറ്റുകളില്‍ രേഖപ്പെടുത്തിയ ശബ്ദം 130 കോടി പ്രകാശവര്‍ഷം മുമ്പ് പുറപ്പെട്ട ഊര്‍ജപ്രവാഹത്തിന്റെ അലയൊലിയാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അന്നു രണ്ടു കൂറ്റന്‍ ബ്ലാക്ക്‌ഹോളുകള്‍ പരസ്പരം വിഴുങ്ങിയപ്പോള്‍ പ്രപഞ്ചത്തിലെ മുഴുവന്‍ സൂര്യന്‍മാരുടെയും പ്രകാശത്തെ കവച്ചുവയ്ക്കുന്ന ഊര്‍ജം പ്രസരിച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ ഇവിടെ എത്തിയതത്രെ.
Next Story

RELATED STORIES

Share it