ഐടിബിപി ആസ്ഥാനം അരുണാചലിലേക്ക് മാറ്റുന്നു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈനീസ് സൈനിക പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കേ ഇന്തോ തിബത്തന്‍ പോലിസി(ഐടിബിപി)ന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ആസ്ഥാനം ഷില്ലോങില്‍ നിന്ന് അരുണാചലിലെ ഇറ്റാനഗറിലേക്കു മാറ്റുന്ന നടപടി തുടങ്ങി.
2000ത്തിലേറെ വരുന്ന സൈനികരെയും അനുബന്ധ ജീവനക്കാരെയുമാണു മാറ്റുന്നത്. സേനാ ആസ്ഥാനം മാറ്റുന്ന കാര്യം ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണചൗധരി സ്ഥിരീകരിച്ചു. അടുത്തമാസത്തോടെ ആസ്ഥാനം മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാവും. അരുണാചലിലെ സൈനിക സഹായത്തിനായി കേന്ദ്രസര്‍ക്കാര്‍ 2014ല്‍ 175 കോടി അനുവദിച്ചിരുന്നു.



Next Story

RELATED STORIES

Share it