ഐജി മനോജ് എബ്രഹാം അന്വേഷിക്കും

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ- ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെയാണ് അന്വേഷണച്ചുമതല ഏല്‍പിച്ചിരിക്കുന്നത്. കേസില്‍ അഞ്ചുപേര്‍ പോലിസ് പിടിയിലായിരുന്നു.
തലശ്ശേരി ധര്‍മടം സ്വദേശികളായ വികാസ്, വിപേഷ്, ഷിജിന്‍ എന്നിവര്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാരിഷിനെ ഷാഡോ പോലിസ് കഴക്കൂട്ടത്തു നിന്നും വെള്ളാങ്കല്ലൂര്‍ സ്വദേശിയായ രാംദാസിനെ തൃശൂരില്‍ നിന്നുമാണ് പിടികൂടിയത്. വധഭീഷണി, സ്ത്രീകള്‍ക്കെതിരായ മോശമായ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it