ഐഎസ് റമാദിക്കു സമീപത്തെ സൈനിക താവളം ആക്രമിച്ചു

ബഗ്ദാദ്: റമാദിക്കു സമീപത്തെ സൈനികതാവളത്തിനു നേരെ ഐഎസ് ആക്രമണം. സര്‍ക്കാര്‍ സൈന്യം റമാദി തിരിച്ചുപിടിച്ച് ദിവസങ്ങള്‍ക്കകമാണ് ഐഎസിന്റെ ശക്തമായ തിരിച്ചടി. കാര്‍ബോംബും ബെല്‍റ്റ് ബോംബും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു സൈനികവക്താവ് അറിയിച്ചു. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ ഇറാഖി സൈന്യം തിരിച്ചടിച്ചു. ഞായറാഴ്ചയാണ് ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ റമാദിസര്‍ക്കാര്‍ സൈന്യം ഐഎസില്‍നിന്നു മോചിപ്പിച്ചത്. മെയിലാണ് ഐഎസ് മേഖലയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തത്. റമാദി നഷ്ടപ്പെട്ടതിനു ശേഷം ഐഎസ് നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്.
Next Story

RELATED STORIES

Share it