ഐഎസ് ബന്ധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മുംബൈ: ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെ കൂടി മഹാരാഷ്ട്ര ഭീകരവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായാണു നടപടി. ഹുസയ്ന്‍ ഖാന്‍, ഇംറാന്‍ പത്താന്‍ എന്നിവരാണു പിടിയിലായത്. ഖാനെ മുംബൈയിലെ മസ്ഗാവില്‍ നിന്നും പത്താനെ ഔറംഗബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്‌തെന്നാണ് ആരോപണം. ഇരുവരെയും എന്‍ഐഎക്ക് കൈമാറി. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനിടയുണ്ടെന്ന് എടിഎസ് അറിയിച്ചു.
Next Story

RELATED STORIES

Share it