ഐഎസ് ബന്ധം: മൂന്നുപേരെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ, യുഎഇയില്‍നിന്നു തിരിച്ചയച്ച മൂന്നുപേരെ 10 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജി അമര്‍നാഥിനു മുമ്പില്‍ ഹാജരാക്കിയ ശെയ്ഖ് അസ്ഹറുല്‍ ഇസ്‌ലാം, മുഹമ്മദ് ഫര്‍ഹാന്‍ ശെയ്ഖ്, അദ്‌നാന്‍ ഹുസയ്ന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇവര്‍ ഐഎസിനെ പിന്തുണയ്ക്കുന്നവരാണെന്നും ടെലിഫോണ്‍, ഇന്റര്‍നെറ്റ് വഴി ഐഎസ് അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്നും ചോദ്യംചെയ്തവരില്‍നിന്നു വെളിപ്പെട്ടതായി എന്‍ഐഎ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it