ഐഎസ് ബന്ധം: നാലുപേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐഎസ് ബന്ധമാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റിലായ നാലുപേരെ ഡല്‍ഹി കോടതി 17 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഐഎസിനു സാമ്പത്തിക സഹായം നല്‍കിയെന്നും ആളുകളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്‌തെന്നുമാണ് ഇവര്‍ക്കെതിരായ ആരോപണം. മുഹമ്മദ് നഫീസ് ഖാന്‍, നജ്മുല്‍ ഹുദ, മുദാബിര്‍ മുഷ്താഖ് ഷെയ്ഖ്, മുഹമ്മദ് അബ്ദുല്‍ അഹദ് എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വീഡിയോ സംവിധാനം വഴി അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it