ഐഎസ് ബന്ധം: ഒരാള്‍കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെക്കൂടി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. മുംബൈ മലാഡില്‍ മുഅദ്ദിന്‍ ആയി ജോലി ചെയ്യുന്ന ഇബ്രാഹീം സയ്യിദ്(28) ആണ് പിടിയിലായത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരത്തെ തുടര്‍ന്നാണു നടപടി. കൂട്ടുകാരനെ കാണാനാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്ന് സ്‌പെഷ്യല്‍ പോലിസ് കമ്മീഷണര്‍ അരവിന്ദ് ദീപ് പറഞ്ഞു.
ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഹരിദ്വാറില്‍ അറസ്റ്റിലായ നാലുപേര്‍ക്ക് ഇയാള്‍ 50,000 രൂപ നല്‍കിയതായും കമ്മീഷണര്‍ അറിയിച്ചു. സയ്യിദിനെ കോടതി 10 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഐഎസ് ബന്ധമുണ്ടെന്നു സംശയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത മറ്റു 11 പേരെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.സിറിയയിലെ ഐഎസ് വിരുദ്ധ പോരാട്ടം
കരസേനയെ അയക്കാന്‍
സൗദി ഒരുക്കം തുടങ്ങി
റിയാദ്: സിറിയയിലെ ഐഎസ് വിരുദ്ധ പോരാട്ടത്തിനു കരസൈന്യത്തെ അയക്കാന്‍ സൗദി ഒരുങ്ങുന്നു. യുഎസ് സഖ്യസൈന്യം വാഗ്ദാനം സ്വീകരിക്കുകയാണെങ്കില്‍ ആഴ്ചകള്‍ക്കകം സിറിയയില്‍ സൗദി കരസൈന്യത്തെ വിന്യസിക്കും. അസദിനെ എതിര്‍ക്കുന്ന വിമതരെ പിന്തുണയ്ക്കുന്ന സൗദി 2014 സപ്തംബര്‍ മുതല്‍ ഇവിടെ വ്യോമാക്രമണം നടത്തുന്നുണ്ട്.
ഐഎസിനെ തുരത്താന്‍ കരസൈന്യത്തെ അയക്കാന്‍ ഒരുക്കമാണെന്നു സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസരി അല്‍ജസീറയോട് പറഞ്ഞു. യുഎസ് നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകാനുള്ള സൗദിയുടെ സന്നദ്ധത അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യമനില്‍നിന്നാര്‍ജിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കരസൈന്യത്തെ അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസിനെ പരാജയപ്പെടുത്താന്‍ വ്യോമാക്രമണം മാത്രം മതിയാവില്ലെന്നും കരസൈന്യവും രംഗത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എത്ര പേരെ അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സൗദി വാഗ്ദാനം അടുത്തയാഴ്ച ജനീവയില്‍ യുഎസ് വിളിച്ചു ചേര്‍ക്കുന്ന സഖ്യസൈനിക രാഷ്ട്രങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിമതര്‍ക്ക് ആയുധവും പണവും നല്‍കി സിറിയന്‍ സംഘര്‍ഷത്തിനു മൂര്‍ച്ച കൂട്ടിയ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ചുവടു മാറ്റുന്നത് സ്വാഗതാര്‍ഹമാണെന്നു മുന്‍ യുഎസ് പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ലോറന്‍സ് കോര്‍ബ് അറിയിച്ചു. ഇതു വലിയ വ്യതിയാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണച്ച് വിമതര്‍ക്കെതിരേ ശക്തമായ വ്യോമാക്രമണം നടത്തുന്ന റഷ്യയ്‌ക്കെതിരേയുള്ള താക്കീതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി വാഗ്ദാനം യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടന്‍ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it