ഐഎസ് നിലപാട് സ്പാനിഷ് പുകയില കമ്പനിക്ക് തിരിച്ചടിയായി

മാഡ്രിഡ്: സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ തങ്ങളുടെ അധീനമേഖലയില്‍ പുകവലിക്ക് ഐഎസ് ഏര്‍പ്പെടുത്തിയ നിരോധനം സ്പാനിഷ് പുകയില കമ്പനിക്ക് ഇരുട്ടടിയായി. ഇരു രാഷ്ട്രങ്ങളിലേക്കുമുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ നിരോധനം സാരമായി ബാധിച്ചതോടെ അല്‍റ്റാഡിസ് ടുബാകോ കമ്പനി അടച്ചുപൂട്ടലിന് ഒരുങ്ങുകയാണെന്നു സ്പാനിഷ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള “എല്‍കോണ്‍ഫിഡന്‍ഷ്യല്‍’ പത്രം റിപോര്‍ട്ട് ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടുന്നതിനെതിരേ ഏതാനും ദിവസങ്ങളായി സ്‌പെയിനില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കമ്പനി മേധാവി ജുവാന്‍ അറീസബലാഗ വ്യവസായ മന്ത്രി ജോസ് മാനുവല്‍ സോറിയയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായിട്ടുണ്ട്. അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കമ്പനി നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ലെന്നു പത്രം റിപോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ പ്രധാന വിപണിയായ സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് നിലപാട് കമ്പനിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it