ഐഎസ്എല്‍ രണ്ടാംപാദ സെമി പോരാട്ടം നാളെ മുതല്‍

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംപാദ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും.
രണ്ടാംപാദ സെമി ഫൈനലില്‍ നാളെ എഫ്‌സി ഗോവ ഡല്‍ഹി ഡയനാമോസിനെയും ബുധനാഴ്ച അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ചെന്നൈയ്ന്‍ എഫ്‌സിയെയും എതിരിടും. ഒന്നാംപാദ സെമിയില്‍ ഡല്‍ഹി 1-0ന് ഗോവയെയും ചെന്നൈ 3-0ന് കൊല്‍ക്കത്തയെയും പരാജയപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it