ഐഎസില്‍ ചേരാന്‍ പോയ സിക്കുകാരെ കേന്ദ്രം സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി: ഐഎസിന്റെ അനുഭാവികളെന്ന പേരില്‍ മുസ് ലിംയുവാക്കളെ വേട്ടയാടുന്നതിനിടെ ഐഎസില്‍ ചേരാന്‍ പോയതിന് സിറിയയില്‍ അറസ്റ്റിലായ നാല് ഇന്ത്യക്കാരെ രാജ്യത്തേക്ക് സ്വാ ഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് സിറിയന്‍ സര്‍ക്കാര്‍ മോചിപ്പിച്ച അരുണ്‍കുമാര്‍ സെയ്‌നി, സര്‍വീത് സിങ്, കുല്‍ദീപ് സിങ്, ജോഗാ സിങ് എന്നിവരെയാണ് വിദേശകാര്യ മന്ത്രാ ലയം രാജ്യത്തേക്കു സ്വാഗതം ചെയ്തത്. ഇവരെ സ്വാഗതം ചെയ്ത വിദേശകാര്യമന്ത്രി സു ഷമ സ്വരാജ് ട്വിറ്ററില്‍ കുറിപ്പിടുകയായിരുന്നു. ഇവരെ മോചിപ്പിച്ചതിന് സിറിയന്‍ അധികൃതര്‍ക്ക് സുഷമ നന്ദി അറിയിക്കുകയും ചെയ്തു.ജോര്‍ദ്ദാന്‍- സിറിയന്‍ അതിര്‍ത്തി കടന്നെത്തിയ ഇവര്‍ ഡമസ്‌കസിലാണ് സിറിയന്‍ അധികൃതരുടെ പിടിയിലാ യ ത്.
ആവശ്യമുള്ള രേഖകളില്ലാതെയാണ് നാലുപേരും സിറിയയില്‍ എത്തിയതെന്നും കണ്ടെ ത്തി. 2011ല്‍ ഇന്ത്യയിലെത്തിയ സിറിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി വലീദ് അല്‍ മുഅല്ലിം നാല് ഇന്ത്യക്കാരും ഐഎസില്‍ ചേരാന്‍ പോവുന്നതിടെയാണ് അറസ്റ്റിലായതെന്നു വ്യക്തമാക്കിയിരുന്നു. ഒരു വശത്ത് മുസ്‌ലിംകളെ ഐഎസ് ബന്ധം ആരോപിച്ചു വേട്ടയാടുന്നതിനിടെയാണ് ഇവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നടപടിയാണെന്നുമുള്ള ആക്ഷേപം ശക്തമായിട്ടുണ്ട്. 2014 ല്‍ മാത്രം രാജ്യത്ത് 141 മുസ്‌ലിംകളെയാ ണ് ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it