ഐഎസിന് 22 ശതമാനം ഭൂമി നഷ്ടപ്പെട്ടെന്ന് റിപോര്‍ട്ട്

ഐഎസിന് 22 ശതമാനം ഭൂമി  നഷ്ടപ്പെട്ടെന്ന് റിപോര്‍ട്ട്
X
islamic states

ദമസ്‌കസ്: കഴിഞ്ഞ 14 മാസങ്ങള്‍ക്കിടെ സായുധസംഘമായ സിറിയയിലെയും ഇറാഖിലെയും ഐഎസിന് അതിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മേഖലയുടെ 22 ശതമാനത്തോളം നഷ്ടപ്പെട്ടതായി പുതിയ റിപോര്‍ട്ട്.
ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് ആണ് പുതിയ റിപോര്‍ട്ട് പുറത്തുവിട്ടത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം നഷ്ടമായതോടെ ഐഎസിന്റെ വരുമാനത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായതായും റിപോര്‍ട്ട് പറയുന്നു.
ബ്രിട്ടനില്‍നിന്ന് ഐഎസിനൊപ്പം ചേര്‍ന്നു സിറിയയില്‍ പ്രവര്‍ത്തിക്കാന്‍ പോവുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐഎസിന്റെ പ്രധാനപ്പെട്ട നേതാക്കന്‍മാര്‍ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തത് സംഘത്തിന്റെ ശക്തി ക്ഷയിക്കുന്നതിന് ആക്കം കൂട്ടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 800ലധികം പേരാണ് ഇതുവരെ ബ്രിട്ടനില്‍ നിന്ന് ഐഎസില്‍ ചേരാനായി പോയത്. 350ഓളം പേര്‍ തിരിച്ചുവരുകയും 100ഓളം പേര്‍ സിറിയയില്‍ കൊല്ലപ്പെടുകയും ചെയ്തു. യുഎസ് പ്രത്യേക സൈന്യം ഐഎസിന്റെ രാസായുധ വിദഗ്ധരിലൊരാളായ സ്ലെയ്മന്‍ ദാവൂദ് അല്‍ അഫാരിയെ അറസ്റ്റ് ചെയ്തതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. [related]
Next Story

RELATED STORIES

Share it