ഐഎസിനെതിരേ രക്ഷാസമിതി പ്രമേയം പാസാക്കി

ന്യൂയോര്‍ക്ക്: പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് വിരുദ്ധ പോരാട്ടത്തിനു സാധ്യമായ മുഴുവന്‍ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കി. ഐഎസ് വിരുദ്ധ പോരാട്ടത്തിനു ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്.
ഇറാഖിലേക്കും സിറിയയിലേക്കുമുള്ള വിദേശ പോരാളികളുടെ ഒഴുക്കിനു തടയിടുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇറാഖിലും സിറിയയിലുമുള്ള ഐഎസ് ലോകസമാധാനത്തിനു തന്നെ ഭീഷണിയായിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രമേയം, അവരുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കാനും നിര്‍ദേശിച്ചു. ആക്രമണങ്ങള്‍ നടത്തുകയോ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോ മനുഷ്യാവകാശങ്ങളോ ലംഘിക്കുകയോ ചെയ്യുന്നവരെ അനിവാര്യമായും വിചാരണക്ക് വിധേയരാക്കണമെന്നും പ്രമേയം ഊന്നിപ്പറയുന്നു. ഐഎസ് ആക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും അംഗരാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പാരിസില്‍ 129 പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം.
Next Story

RELATED STORIES

Share it