ഐഎസിനെതിരേ ഓണ്‍ലൈന്‍ പ്രചാരണം ശക്തമാക്കി യുഎസ്

വാഷിങ്ടണ്‍: ഐഎസ് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് തടയാന്‍ ഓണ്‍ലൈന്‍ പ്രചാരണം ശക്തമാക്കാന്‍ യുഎസ് പദ്ധതി. കാലഫോര്‍ണിയയിലെ സാന്‍ജോസില്‍ സിലിക്കണ്‍വാലി മേധാവികളുമായി നടന്ന ചര്‍ച്ചയ്ക്കു പിന്നാലെയാണ് വൈറ്റ് ഹൗസ് പദ്ധതി പ്രഖ്യാപിച്ചത്. ആപ്പിള്‍, ഗൂഗ്ള്‍, ഫേസ് ബുക്ക്, മൈക്രോ സോഫ്റ്റ്, ട്വിറ്റര്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. സായുധസംഘങ്ങള്‍ ഓണ്‍ലൈന്‍ വഴി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഐഎസ് അനുകൂല സന്ദേശങ്ങളെ പ്രതിരോധിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ സഹായം തേടാനായി പുതിയ ഗ്ലോബല്‍ സെന്ററും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.
Next Story

RELATED STORIES

Share it