ഐഎസിനെതിരായ ആക്രമണത്തില്‍ ബ്രിട്ടന്‍ പങ്കുചേരുമെന്ന് കാമറണ്‍

ലണ്ടന്‍: സിറിയയില്‍ ഐഎസിനെതിരായ വ്യോമാക്രമണത്തില്‍ ബ്രിട്ടനും പങ്കുചേരുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. പുതിയ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎസിനെതിരായ നീക്കം അത്യാവശ്യമാണെന്ന സന്ദേശമാണ് പാരിസ് ആക്രമണം നല്‍കുന്നതെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദും ഐഎസിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പൊതുസഭയില്‍ അറിയിച്ചു.
എന്നാല്‍, കാമറണിന്റെ ആവശ്യത്തെ പ്രതിപക്ഷനേതാവ് ജെര്‍മി കോര്‍ബല്‍ എതിര്‍ത്തു. ഇറാഖ്, അഫ്ഗാനിസ്താന്‍, ലിബിയ എന്നിവിടങ്ങളില്‍ പടിഞ്ഞാറന്‍ സഖ്യം ആക്രമണം നടത്തിയതിന്റെ പ്രത്യാഘാതത്തേക്കാള്‍ കനത്തതായിരിക്കും സിറിയയിലെ ആക്രമണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ കരസേനയുടെ പിന്‍ബലമില്ലാതെ വ്യോമാക്രമണം നടത്തുന്നതിന്റെ പ്രായോഗികതയെയും അദ്ദേഹം ചോദ്യംചെയ്തു.
Next Story

RELATED STORIES

Share it