malappuram local

ഐഎവൈ ഗുണഭോക്താക്കള്‍ക്ക് വീടുവെക്കുന്നതിനുള്ള തടസ്സം നീക്കി ജില്ലാ കലക്ടറുടെ ഉത്തരവ്

കാളികാവ്: ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കള്‍ക്ക് അവരുടെ ഭൂരേഖയില്‍ നിലം എന്ന് രേഖപ്പെടുത്തിയതിന്റെ പേരില്‍ വീട് നിര്‍മാണത്തിനുള്ള തടസ്സം നീങ്ങി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ അപേക്ഷ പ്രകാരം ജില്ലാ കലക്ടര്‍ കെ ഭാസ്‌കരനാണ്ണ് ഇത് സംബന്ധമാായി ഉത്തവിറക്കിയത്.
ഈ മാസം 9നാണ് ഉത്തരവിറങ്ങിയത് ഐഎവൈ പദ്ധതിയില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സമര്‍പ്പിക്കുന്ന മൂന്ന് സെന്റ് സ്ഥലത്തിന് കൈവശ രേഖയില്‍ നിലമെന്നുണ്ടെങ്കിലും മേലില്‍ വീട് വെക്കുന്നതിന് അനുമതി നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു ബന്ധപ്പെട്ട ബിഡിഒമാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഒഭവന പദ്ധതയില്‍ ഉള്‍പ്പെട്ടിട്ടും ഭൂരേഖയില്‍ നിലം എന്ന് രേഖപ്പെടുത്തിയതിന്റെ പേരില്‍ നിരവധി പേര്‍ക്ക് വീട് പണിയാനാവാത്ത സ്ഥിതി വിശേഷമുണ്ടായിരുന്നു.ഈ പ്രശ്‌നത്തിന് പുതിയ ഉത്തരവോടെ പരിഹരമാവുകയാണ്.
Next Story

RELATED STORIES

Share it