ഐഎഫ്എഫ്‌കെ: ചിത്രങ്ങള്‍ റിസര്‍വ് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതിനിധികള്‍ക്ക് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ തയ്യാറായതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത ഇ മെയില്‍ ഉപയോഗിച്ച് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്തശേഷം അതിലെ റിസര്‍വേഷന്‍ ലിങ്ക് ഉപയോഗിച്ച് തിയ്യതി തിരഞ്ഞെടുക്കാം. തുടര്‍ന്ന് ചിത്രം കണ്ടെത്തി റിസര്‍വ് ചെയ്യാം. റിസര്‍വ് ബട്ടനില്‍ വീണ്ടും അമര്‍ത്തിയാല്‍ റിസര്‍വേഷന്‍ ഉറപ്പാകും. ഡൗണ്‍ലോഡ് ചെയ്ത് ഐഎഫ്എഫ് കേരള എന്ന മൊബൈല്‍ ആപ്പ് വഴിയും റിസര്‍വേഷന്‍ സാധ്യമാണ്. ഇ മെയിലും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം റിസര്‍വേഷന്‍ ബട്ടനില്‍ ക്ലിക്ക് ചെയ്ത് തിയ്യതി തിരഞ്ഞെടുക്കണം. തുടര്‍ന്ന് പ്രദര്‍ശന സമയവും ചിത്രവും തിരഞ്ഞെടുത്ത് റിസര്‍വേഷന്‍ ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ റിസര്‍വേഷന്‍ ഉറപ്പാക്കാം. എസ്എംഎസ് വഴി റിസര്‍വ് ചെയ്യുതിനുമുമ്പായി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ മൊബൈലില്‍നിന്ന് 9446301234 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാണ് റിസര്‍വ് ചെയ്യേണ്ടത്.
Next Story

RELATED STORIES

Share it