ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. വള്ളിക്കുന്നില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങളും കാസര്‍കോട് നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡോ. എ എ അമീനും മല്‍സരിക്കുമെന്ന് ഐഎന്‍എല്‍ പാര്‍ലമെന്റ്‌റി ബോര്‍ഡ് ചെയര്‍മാന്‍ അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. കോഴിക്കോട് സൗത്തില്‍ പ്രഫ. എ പി അബ്ദുല്‍ വഹാബിനെ സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it