ernakulam local

ഐഎച്ച്എംഎയുടെ സൗജന്യ ഹോമിയോപ്പതി ചികില്‍സാ ക്യാംപ്

കൊച്ചി: ഡോക്ടര്‍ സാമുവല്‍ ഹനിമാന്റെ 261—ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐഎച്ച്എംഎ) എറണാകുളം ജില്ലാ ഘടകവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് പൊതുസമ്മേളനവും സൗജന്യ ഹോമിയോപ്പതി ചികില്‍സാ ക്യാംപും നടത്തി.
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി ലളിതമായിട്ടായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ നടന്ന സമ്മേളനം സബ് കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. സൈ്വന്‍ഫഌ , ചിക്കുന്‍ ഗുനിയ തുടങ്ങിയ പനികളുടെ പകര്‍ച്ച തടയുന്നത്തില്‍ ഹോമിയോപതി പ്രതിരോധമരുന്നുകള്‍ വിജയമാണെന്ന് സുഹാസ് പറഞ്ഞു. പ്രതിരോധമേഖലയിലും ചികിത്സാരംഗത്തും ഹോമിയോപതി വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നൂം അദ്ദേഹം പറഞ്ഞു. ഐഎച്ച്എംഎ ജില്ലാ പ്രസിഡന്റ് ഡോ: ജയശങ്കര്‍ അധ്യക്ഷത വഹിച്ചു.
ഡോ. സാമുവല്‍ ഹനിമാന്‍ വിഭാവനം ചെയ്ത വഴികളിലൂടെ സഞ്ചരിക്കുന്നതിനും ഹോമിയോപ്പതി ചികില്‍സാശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനും ഹോമിയോപ്പതി പ്രചരിപ്പിക്കുന്നതിനും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദേശീയ സംഘടനയണ് ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ എന്ന് ഡോ: ജയശങ്കര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ് പി മനോജ് '' മിഷന്‍ ഒഫ് ഐഎച്ച്എംഎ'' അവതരിപ്പിച്ചു. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ.വി കെ അജിത്കുമാര്‍, എറണാകുളം ഡിഎംഒ. ഡോ: ലീനാ റാണി, പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളജ് പ്രിന്‍സിപല്‍ ഡോ: രാധേഷ്, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ: രമ്യ, ഡോ: മുഹമ്മദ് സാലിഹ് സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാംപില്‍ 500 ഓളം ആളുകള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it