Sports

ഏഷ്യ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സെയ്‌ന നെഹ്‌വാള്‍ സെമി ഫൈനലില്‍

വുഹാന്‍ (ചൈന): ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സെയ്‌ന നെഹ്‌വാള്‍ ഏഷ്യ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ മുന്‍ ലോക ജേതാവായ ഷിസിയാന്‍ വാങിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സെയ്‌ന പരാജയപ്പെടുത്തിയത്.
56 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ സെയ്‌ന സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സ്‌കോര്‍: 21-16, 21-19. ജപ്പാന്റെ നൊസോമി ഒക്കുഹാരയും ചൈനയുടെ യിഹാന്‍ വാങും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് സെമി ഫൈനലില്‍ സെയ്‌ന എതിരിടുക.
Next Story

RELATED STORIES

Share it