ഏഷ്യാ കപ്പ്: ലങ്കയ്ക്കു മേല്‍ കടുവകളുടെ ആധിപത്യം

ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരേ ആതിഥേയരായ ബംഗ്ലാദേശിന് 23 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നിശ്ചിത 20 ഓവറില്‍ ശ്രീലങ്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ ബംഗ്ലാദേശ് 147-7. ശ്രീലങ്ക 124-8. ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ 37 റണ്‍സെടുത്ത ചാണ്ഡിമലും 26 റണ്‍സെടുത്ത ഷെഹാന്‍ ജയസൂര്യയും മാത്രമാണ് കുറച്ചെങ്കിലും മികച്ചു നിന്നത്. അല്‍ അമീന്‍ ഹുസൈന്‍ മൂന്നു വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റും ബംഗ്ലാദേശിനായി നേടി. ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും സബീര്‍ റഹ്മാന്റെ (80) ഉജ്ജ്വല ഇന്നിങ്‌സ് ബംഗ്ലാദേശിനെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 54 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് താരം ടീമിന്റെ ടോപ്‌സ്‌കോററായത്. സാക്വിബുല്‍ ഹസന്‍ (32), മഹ്മുദുല്ല (23*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഓപണര്‍മാരായ മുഹമ്മദ് മിഥുനും സൗമ്യ സര്‍ക്കാരും അക്കൗണ്ട് തുറക്കുംമുമ്പ് തന്നെ പുറത്തായപ്പോള്‍ ലങ്ക രണ്ടു വിക്കറ്റിന് രണ്ടു റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. മുശ്ഫിഖുര്‍ റഹീമും (4) വൈകാതെ പുറത്തായതോടെ ആതിഥേയര്‍ മൂന്നിന് 26 റണ്‍സെന്ന നിലയിലായി. നാലാം വിക്കറ്റില്‍ സബീറും സാക്വിബും ചേര്‍ന്നെടുത്ത 82 റണ്‍സ് ബംഗ്ലാദേശിനെ കരകയറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it