ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീം ഇന്ന് ജപ്പാനിലേക്ക്

ടി പി ജലാല്‍

കൊച്ചി: ഏഷ്യയിലെ മികച്ച യുവ ഫുട്‌ബോള്‍ ടീമിനെ (അണ്ടര്‍ 18) കണ്ടെത്താനുള്ള ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിന്റെ രണ്ടാം പാദത്തിനായി ഇന്ത്യന്‍ ടീം ഇന്ന് രണ്ട് മണിക്ക് ജപ്പാനിലേക്ക് തിരിക്കും. നാലാം തിയ്യതി ആതിഥേയരായ കാഷിമ ആന്റ്‌ലേഴ്‌സുമായാണ് പോരാട്ടം. മലേസ്യയില്‍ നടന്ന ആദ്യ പാദത്തില്‍ ജപ്പാനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയിരുന്നു. ആഗസ്ത്് 19ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ ജപ്പാനിലെ കാഷിമ ആന്റ്‌ലേഴ്‌സ്, മലേസ്യന്‍ ക്ലബ്ബുകളായ ഫ്രന്‍ഡ്‌സ് യുനൈറ്റഡ്-എ, ഫ്രന്‍ഡ്‌സ് യുനൈറ്റഡ് -ബി, ഫെല്‍ഡ യുനൈറ്റഡ് എഫ്‌സി, കമ്പോഡിയന്‍ ടീമായ ഫ്‌നോം പെഞ്ജ് ക്രൗണ്‍ എഫ്‌സി, ചോന്‍പുരി എഫ്‌സി തായ്‌ലന്‍ഡ്, പിവിഎഫ് എഫ്എ വിയറ്റ്‌നാം തുടങ്ങിയ എട്ടു ടീമുകളാണ് മത്സരിച്ചത്. ആദ്യ മത്സരത്തില്‍ മലേസ്യയിലെ ഫ്രന്‍ഡ്‌സ് യുനൈറ്റഡുമായി സമനില പാലിച്ച ഇന്ത്യ (0-0), തായ്‌ലന്‍ഡിലെ ചോന്‍പുരി എഫ്‌സിയോട് (2-4) തോറ്റു. രണ്ടാം മത്സരത്തില്‍ ഇവരെ തകര്‍ത്ത് തിരിച്ചുവന്നു. (2-1). പിന്നീട് ഫെല്‍ഡ യുനൈറ്റഡ് എഫ്‌സിയെയും (1-0) ഫ്രന്‍ഡ്‌സ് യുനൈറ്റഡി(എ)നെയും (2-1) തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ ഫ്രന്‍ഡ്‌സ് യുനൈറ്റഡിനു മുന്നില്‍ സമനില വഴങ്ങി. (1-1). രണ്ടാം സെമിയില്‍ മലേസ്യയിലെ ഫ്രന്‍ഡ്‌സ് യുനൈറ്റഡ് എയും ഫ്രന്റസ് യുനൈറ്റഡ് ബിയും മത്സരിക്കും. മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ മുന്നേറ്റ നിരക്കാരന്‍  കുരുണിയന്‍ മുഹമ്മദ് ആഷിഖ്  ടീമിലെ ഏക മലയാളിയാണ്. ചോന്‍പുരി എഫ്‌സിക്കെതിരേ സീറോ ആംഗിളില്‍നിന്നും ആഷിഖ് മഴവില്‍ ഗോള്‍ നേടിയിരുന്നു. ടീം :  സായഖ്, ഷഹബാസ്, മുഹമ്മദ് സാജിദ്, സര്‍ത്താക്ക്, നിഷുകുമാര്‍, രാകേഷ്, സുവാല, ബിദിയാനന്ദ സിങ്, റാസ്, കുരുണിയന്‍ ആഷിഖ് മുഹമ്മദ്, ഡാനിയേല്‍. സബ്‌സ്റ്റിറ്റിയുട്ടുകള്‍: കപില്‍, കിമ, മൊയ്‌നുദ്ദീന്‍, സുമന്‍, മിലന്‍, സുഖ്‌ദേവ്.
Next Story

RELATED STORIES

Share it