ഏഴു വകുപ്പുകളില്‍ നിന്നു മാത്രം കിട്ടാനുള്ളത് 11327.82 കോടിയിലധികം രൂപ

പത്തനംതിട്ട: സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപമായി 924.52 കോടി രൂപ മാത്രമുള്ളപ്പോള്‍ ഏഴ് വകുപ്പുകളില്‍ നിന്നുമാത്രം നികുതിയിനത്തിലും അല്ലാതെയും സര്‍ക്കാരിനു പിരിച്ചെടുക്കാനുള്ളത് 11327.82 കോടിയിലധികം രൂപ. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് വിവിധ വകുപ്പുകളില്‍ നിന്നു ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്. വാണിജ്യ നികുതി വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക നികുതി ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ളത്. വാണിജ്യ നികുതി വകുപ്പ് 6552.43 കോടി രൂപയും, വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ വൈദ്യുതി വകുപ്പ് 1964.12 കോടി രൂപയും, ഗതാഗത വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് നികുതി കുടിശ്ശിക ഇനത്തില്‍ 1321.82 കോടി രൂപയും, കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള ചാര്‍ജ് ഇനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുടാപ്പിന്റെ കുടിശ്ശിക ഇനത്തിലും 933.3 കോടി രൂപയും, റവന്യൂ വകുപ്പ് ഭൂനികുതി ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും 285 കോടി രൂപയിലധികവും എക്‌സൈസ് വകുപ്പ് അബ്കാരി കുടിശ്ശിക ഇനത്തില്‍ 235.19 കോടി രൂപയിലധികവും രജിസ്‌ട്രേഷന്‍ വകുപ്പ് രജിസ്‌ട്രേഷന്‍ നികുതി ഇനത്തില്‍ 35.96 കോടി രൂപയുമാണ് പിരിച്ചെടുക്കാനുള്ളത്.
Next Story

RELATED STORIES

Share it