Second edit

ഏഴു രോഗങ്ങള്‍

മലമ്പനിക്കെതിരായി ലോകാടിസ്ഥാനത്തില്‍ നടക്കുന്ന സമരം ദശലക്ഷക്കണക്കിനു കുട്ടികളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. മലമ്പനിയുണ്ടാക്കുന്ന രോഗാണുവും അതു പരത്തുന്ന പലയിനം കൊതുകുകളും ക്രമേണ പ്രതിരോധശേഷി ആര്‍ജിക്കുന്നതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പല രാജ്യങ്ങളിലും ഇല്ലാതായ രോഗം തിരിച്ചുവന്നത്. ഏഴു രോഗങ്ങളാണ് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ദരിദ്ര നാടുകളില്‍ ജീവിക്കുന്നവര്‍ക്കു ഭീഷണിയാകുന്നത്. മീസില്‍സ്, മുണ്ടിനീര്, റൂബെല്ല, മന്ത്, നാടവിര, മലമ്പനി, ഹെപറ്റൈറ്റിസ് സി എന്നിവ അനേകായിരം പേരെ കൊല്ലുന്നു.
പ്രതിരോധവും കുത്തിവയ്പും സമയത്തുള്ള ചികില്‍സയും മൂലം വര്‍ഷംപ്രതി 12 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാമെന്നു ലോകാരോഗ്യ സംഘടന പറയുന്നു. വാക്‌സിനേഷന്‍ ഇതില്‍ പ്രധാനം തന്നെ. ഏതെങ്കിലുമൊരു കൂട്ടര്‍ കുത്തിവയ്പ് നടത്തുന്നില്ലെങ്കില്‍ ആ മേഖലയില്‍ തന്നെ രോഗം തിരിച്ചുവരാനുള്ള സാധ്യത കൂടും. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വന്നതോടെ നടേപറഞ്ഞ രോഗങ്ങള്‍ക്കെതിരായുള്ള നീക്കങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമായിട്ടുണ്ട്.
യുഎസിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും എയ്ഡ്‌സ് പരന്നതോടെയാണ് സമഗ്രമായ നിവാരണമാര്‍ഗങ്ങള്‍ക്ക് ശക്തി കൂടിയത്. 2000നു ശേഷം മലമ്പനി മരണങ്ങള്‍ പകുതിയായതിനു പിന്നില്‍ മികച്ച ആസൂത്രണവും സന്നദ്ധതയും കാണാന്‍ പറ്റും. 2001നും 2013നുമിടയ്ക്ക് 39 ലക്ഷം കുഞ്ഞുങ്ങള്‍ മലമ്പനി മൂലം മരിക്കുന്നത് തടയാന്‍ കഴിഞ്ഞു. മറ്റു രോഗങ്ങളുടെ കാര്യത്തിലും നല്ല പുരോഗതി കാണുന്നുണ്ട്. രാജ്യങ്ങളുടെ സാമ്പത്തിക ശേഷി ഒരു പ്രധാന ഘടകമാണെങ്കിലും വിഭവവിതരണത്തിലെ നീതിയായിരിക്കും പ്രധാന കാര്യം.
Next Story

RELATED STORIES

Share it