ഏഴിമലയില്‍ പായ്‌വഞ്ചി മല്‍സരം തുടങ്ങി

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയും ഇന്ത്യന്‍ നേവല്‍ സെയിലിങ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്മിറല്‍ കപ്പ്-റിഗാറ്റെ പായ്‌വഞ്ചിയോട്ട മല്‍സരത്തിന് പയ്യന്നൂര്‍ എട്ടിക്കുളം തീരക്കടലില്‍ തുടക്കമായി. ആകെ ഒമ്പതു റൗണ്ട് മല്‍സരങ്ങളാണുള്ളത്.
വൈസ് അഡ്മിറല്‍ പി അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ആസ്‌ത്രേലിയ, ബംഗ്ലാദേശ്, ബഹറയ്ന്‍, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഫിജി, ജര്‍മനി, മൗറീഷ്യസ്, ഒമാന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ, യുഎസ്എ, ബ്രിട്ടന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 18 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. 40 കാഡറ്റുകളില്‍ ആസ്‌ത്രേലിയ, യുഎസ്എ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള നാലുപേര്‍ വനിതകളാണ്. മല്‍സരം നാളെ സമാപിക്കും.
Next Story

RELATED STORIES

Share it