kannur local

ഏഴാംമൈല്‍ ബോംബേറ്: 300 പേര്‍ക്കെതിരേ കേസ്

തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന് ശേഷം ഏഴാംമൈലില്‍ നടന്ന ബോംബേറിലും അക്രമസംഭവങ്ങളിലും 300ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകരായ തളിപ്പറമ്പ് നഗരസഭ മുന്‍ വൈസ്‌ചെയര്‍മാന്‍ കെ മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍ സി വി ഗിരീശന്‍ തുടങ്ങി കണ്ടാലറിയാവുന്നവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലീഗ് പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം വൈകീട്ട് 5.30ഓടെയാണ് അക്രമം അരങ്ങേങിയത്.  വടിവാളും കത്തിയും മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണു പരാതി. ഇതിനിടെയാണ് ബോംബേറുണ്ടായത്. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രി വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെ, ഏഴാംമൈലില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. പുക  പരിശോധന കേന്ദ്രത്തിനുള്ളില്‍ നിന്നാണ് ഒരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it