Pathanamthitta local

ഏഴംകുളത്തെ വിഷരഹിത പച്ചക്കറി വിപണി ശ്രദ്ധേയമാവുന്നു

ഏഴംകുളം: ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ വിഷരഹിതപച്ചക്കറി വിപണി ശ്രദ്ധേയമാവുന്നു. പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഏഴംകുളം ജങ്ഷനില്‍ ആരംഭിച്ചിരിക്കുന്ന വിഷുവിപണിയാണ് ജൈവപച്ചക്കറിയും മറ്റ് വ്യത്യസ്ത വിഭവങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമാവുന്നത്.
വിവിധ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ഉല്‍പാദിപ്പിച്ച ജൈവപച്ചക്കറിയും കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളുടെ വിവിധയിനം ഉല്‍പന്നങ്ങളുമാണ് വിഷു വിപണിവഴി വിപണനം നടത്തുന്നത്. പയര്‍, പാവല്‍, വെണ്ട, ചീര, വെള്ളരി, കുമ്പളം, വഴുതന, പച്ചമുളക്, തക്കാളി എന്നീ 9 ഇനങ്ങളാണ് വിഷുവിപണിയെ ലക്ഷ്യമാക്കി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നത്. വിവിധയിനം അച്ചാറുകള്‍, ചിപ്‌സുകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, പലചരക്ക് സാധനങ്ങള്‍, കോഴിമുട്ട, ലോഷനുകള്‍ തുടങ്ങിയവയും വിപണിയില്‍ ലഭ്യമാണ്. 13 വരെ ഏഴംകുളം ജങ്ഷനില്‍ സംഘടിപ്പിച്ചിരിക്കുന്ന വിഷുവിപണി ജില്ലാ കലക്ടര്‍ ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓഡിനേറ്റര്‍ സാബിര്‍ ഹുസയ്ന്‍, രാധാമണി ഹരികുമാര്‍, സി മോഹനന്‍നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it