Idukki local

ഏലം വിലയിടിവ്; ജില്ലയിലെ വഴിതടയല്‍ സമരത്തില്‍ വന്‍ പ്രതിഷേധം

കട്ടപ്പന: ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടന്ന റോഡ് ഉപരോധ സമരത്തില്‍ പ്രതിഷേധം ഇരമ്പി. സി.ഐ.ടി.യു., കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയുടെ 22 കേന്ദ്രങ്ങളിലായിരുന്നു സമരം. കട്ടപ്പന, കാഞ്ചിയാര്‍, അടിമാലി, കല്ലാര്‍, മാങ്കുളം, രാജാക്കാട്, രാജകുമാരി, മുനിയറ, കമ്പിളികണ്ടം, പൊട്ടന്‍കാട്, ബൈസന്‍വാലി, പൂപ്പാറ, ഉടുമ്പന്‍ചോല, ഒട്ടാത്തിമേട്, നെടുങ്കണ്ടം, പാമ്പാടുംപാറ, കമ്പംമെട്ട്, കുമളി, ഉപ്പുതറ, അണക്കര, മേരികുളം, കാമാക്ഷി എന്നിവിടങ്ങളില്‍ നടന്ന സമരത്തില്‍ പ്രതിഷേധം കത്തിക്കയറി. ഏലം വിലയിടിവ് തടയുക,  കിലോഗ്രാമിന് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പ്ലാന്റേഷന്‍ ടാക്‌സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക, കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കട്ടപ്പനയില്‍ ഇടുക്കിവലയില്‍ നിന്നു പ്രകടനമായെത്തിയ തൊഴിലാളികള്‍ രാവിലെ 10ന് സെന്‍ട്രല്‍ ജങ്ഷനില്‍ വഴി തടഞ്ഞു.
Next Story

RELATED STORIES

Share it