ഏറ്റുമുട്ടല്‍: സൈനികന്‍ അടക്കം മൂന്നു പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി രണ്ടു സായുധസംഘാംഗങ്ങള്‍ മരിച്ചു. ഉത്തര കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും മരിച്ചു. മറ്റൊരു സൈനികനു പരിക്കേറ്റിട്ടുണ്ട്. സായുധ സംഘടനാ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്.
Next Story

RELATED STORIES

Share it