ഏറ്റുമുട്ടല്‍: മൂന്ന് മാവോവാദികളെ വധിച്ചു
BY Sumeera SMR29 Jun 2016 4:23 AM GMT
Sumeera SMR29 Jun 2016 4:23 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മൂന്ന് മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മാവോവാദികളുടെ കമാന്‍ഡര്‍ ഭീമെയെ പിടികൂടാനുള്ള സൈനിക നടപടിക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 20ഓളം പേരുള്‍പ്പെട്ട സായുധ സംഘത്തോടപ്പം ഭീമെ എത്തിയെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫിന്റെ കമാന്‍ഡോ ബറ്റാലിയനടങ്ങുന്ന സുരക്ഷാസേന ബാദ്സത്തി ഗ്രാമത്തിലെത്തിയത്. മാവോവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിവെച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുക്മ പോലിസ് സൂപ്രണ്ട് ഇന്ദിര കല്യാണ്‍ എലസീല പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ടിഫിന്‍ ബോംബ് കണ്ടെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT