ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി

ഗാബൊറോണ്‍: ലോകത്തിലെ ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ വജ്രം ബോട്‌സ്വാനയില്‍ കണ്ടെത്തിയതായി ഖനനകമ്പനിയായ ലുക്കാറ ഡയമണ്ട് അറിയിച്ചു. തലസ്ഥാനമായ ഗാബൊറോണില്‍ നിന്നു 500 കിലോമീറ്റര്‍ വടക്കു മാറിയുള്ള കാരോവ് ഖനിയില്‍ നിന്നാണ് 1,111 കാരറ്റുള്ള വജ്രം കണ്ടെത്തിയത്.
ബോട്‌സ്വാനയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയതാണിത്. ലോകത്ത് ഒരു നൂറ്റാണ്ടിനിടെ കണ്ടെത്തിയതില്‍ വച്ചേറ്റവും വലുതുമാണ്. 1905ല്‍ ദക്ഷിണാഫ്രിക്കയിലെ കള്ളിനന്‍ എന്ന സ്ഥലത്തു കണ്ടെത്തിയ 3,106 കാരറ്റുള്ള വജ്രമാണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മൂല്യമേറിയ വജ്രം.
അത് ഒമ്പതു വജ്രങ്ങളായി വേര്‍പെടുത്തിയെടുത്തതില്‍ മിക്കതും ഇപ്പോള്‍ ബ്രിട്ടിഷ് രാജ്ഞിയുടെ കൈവശമാണ്.
Next Story

RELATED STORIES

Share it