ഏറ്റവും വലിയ ബുദ്ധവിഹാരം പൊളിച്ചുനീക്കാന്‍ ചൈനയുടെ ശ്രമം

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ ബുദ്ധവിഹാരം പൊളിച്ചുനീക്കാന്‍ ചൈന ശ്രമിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. സിച്ചുആന്‍ പ്രവിശ്യയിലെ ലാറങ് ഗര്‍ ബുദ്ധ വിഹാരത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ചൈന ശ്രമിക്കുന്നതായും ആയിരക്കണക്കിനു പേര്‍ ഭവനരഹിതാരാവാന്‍ ഈ നടപടി കാരണമാവുമെന്നും സംഘടന അറിയിച്ചു. നടപടിയില്‍ നിന്ന് ചൈന പിന്‍തിരിയണമെന്നും ഇക്കാര്യത്തില്‍ ബുദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം സപ്തംബറോടെ ബുദ്ധവിഹാരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അന്തേവാസികളില്‍ 5000ഓളം പേരെ ഒഴിപ്പിക്കാനുമാണ് ചൈനയുടെ പദ്ധതിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it