Kollam Local

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന പാര്‍ട്ടി എസ്ഡിപിഐ

കൊല്ലം: തിരഞ്ഞെടുപ്പിന് അന്തിമ ചിത്രം തെളിഞ്ഞപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്ന പാര്‍ട്ടി എസ്ഡിപിഐ. ആകെയുള്ള 11 മണ്ഡലങ്ങളില്‍ എട്ടിടത്തും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. ഇത്തവണ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമായാണ് മല്‍സരിക്കുന്നതെങ്കിലും ജില്ലയിലെ സ്ഥാനാര്‍ഥികള്‍ എസ്ഡിപിഐയില്‍ നിന്നുള്ളവരാണ്. ടെലിവിഷന്‍ ചിഹ്നത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍തികള്‍ ജനവിധി തേടുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന രണ്ടാമത്തെ പാര്‍ട്ടി കോണ്‍ഗ്രസാണ്. യുഡിഎഫ് മുന്നണിയിലാണെങ്കിലും കോണ്‍ഗ്രസിന്റെ ഏഴ് സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ മല്‍സരിക്കുന്നു. കൈപ്പത്തിയാണ് ചിഹ്നം. പിഡിപിയും ബിജെപിയും ബിഎസ്പിയും ശിവസേനയുമാണ് തൊട്ടുപിറകിലുള്ള പാര്‍ട്ടികള്‍. നാലു പാര്‍ട്ടികള്‍ക്കും ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുണ്ട്. നാല് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റേയും സിപിഐയുടേയും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. എസ്‌യുസിഐ സ്ഥാനാര്‍ഥികളായി മൂന്നുപേരും ആര്‍എസ്പി സ്ഥാനാര്‍ഥികളായി മൂന്നുപേരും ബിഡിജെഎസ് സ്ഥാനാര്‍ഥികളായി മൂന്നുപേരും ജില്ലയില്‍ മല്‍സരിക്കുന്നു. മുസ്‌ലിം ലീഗ്, സിഎംപി, ആര്‍എസ്പി ലെനിനിസ്റ്റ്, കേരള കോണ്‍ഗ്രസ്-ബി, വെല്‍ഫെയര്‍ പാര്‍ട്ടി, എപിഐ എന്നീ പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നു. മറ്റ് സ്ഥാനാര്‍ഥികളെല്ലാം സ്വതന്ത്രരായാണ് ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it