ഏറ്റവും ആസക്തിയുണ്ടാക്കുന്ന ഭക്ഷണം ചോക്കലേറ്റെന്ന് സര്‍വേ

ന്യൂയോര്‍ക്ക്: മനുഷ്യരില്‍ ഏറ്റവും ആസക്തിയുണ്ടാക്കുന്ന ഭക്ഷണം ചോക്കലേറ്റ് ആണെന്നു സര്‍വേ. മിഷിഗണ്‍, കൊളംബിയ യൂനിവേഴ്‌സിറ്റികളിലെ ഗവേഷക സംഘം 35 വ്യത്യസ്ത ഭക്ഷണങ്ങളുമായി 400 പേരില്‍ നടത്തിയ സര്‍വേയിലാണ് ചോക്കലേറ്റിന്റെ സ്വാധീനം തെളിഞ്ഞത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആസക്തിയുണ്ടായത് ചോക്കലേറ്റ് കഴിക്കാനായിരുന്നു. മനശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ യേല്‍ ഫുഡ് അഡിക്ഷന്‍ സ്‌കെയിലാണ് സര്‍വേയില്‍ മാനദണ്ഡമാക്കിയിരുന്നത്. ഐസ്‌ക്രീം ആണ് ചോക്കലേറ്റിനു തൊട്ടുപിറകില്‍ ഇടം നേടിയത്. ഫ്രെഞ്ച് ഫ്രൈ, പിസ, കുക്കീസ് എന്നിവയും ആസക്തിയുണ്ടാക്കുന്ന ഭക്ഷണങ്ങളാണെന്നു കണ്ടെത്തി.
ആസക്തി തോന്നിപ്പിക്കുന്ന ഇരുപത് ഇനം ഭക്ഷ്യവിഭവങ്ങളുടെ പട്ടികയാണ് സര്‍വേയില്‍ തയ്യാറാക്കിയത്. വെണ്ണ, പൊരിച്ച കോഴിയിറച്ചി, സോഡ എന്നിവയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ വളരെ ഉയര്‍ന്ന തോതില്‍ ഗ്ലൈസമിക്, കൊഴുപ്പ് എന്നിവ അടങ്ങിയതിനാല്‍ ഇവ ആസക്തിയുണ്ടാക്കുമെന്നും ഗവേഷക സംഘം അഭിപ്രായപ്പെടുന്നുണ്ട്. ചോക്കലേറ്റ് ഉള്‍പ്പടെയുള്ള സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ആസക്തിയുണ്ടാക്കുമെങ്കിലും ഇവയുടെ അമിത ഉപയോഗം ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നു തന്നെയാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it