ഏറാമലയിലും സി.പി.എം. പ്രവര്‍ത്തകര്‍ ആര്.എം.പിയിലേക്ക്
BY Rayees RKN12 Oct 2015 8:08 PM GMT
Rayees RKN12 Oct 2015 8:08 PM GMT
വാണിമേല്‍: തിരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മില്‍ നിന്ന് ആര്.എം.പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ നടന്ന ആര്.എം.പി. ഏറാമല പഞ്ചായത്ത് കണ്‍വന്‍ഷനിലാണ് സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി മെംബറുമായ കണ്ണോത്ത് രാജനും മുയിപ്രയിലെ സി.പി.എം. പ്രവര്‍ത്തകനായ കളരിക്കണ്ടി അനൂപും പാര്‍ട്ടി വിട്ട് ആര്.എം.പിയില്‍ ചേര്‍ന്നത്.
കൂടാതെ കുറിഞ്ഞാലിയോടുള്ള സി.പി.ഐ. പ്രവര്‍ത്തകരായ ഷിജിന്, സജീവന് എന്നിവരും ആര്.എം.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ഒഞ്ചിയത്തെ സി.പി.എം വാര്‍ഡ് മെംബറും ജനാധിപത്യ മഹിളാ അസോസിയേഷന് അംഗവും പാര്‍ട്ടി വിട്ടിരുന്നു.ആര്.എം.പി. കണ്വന്ഷന് കെ എസ് ഹരിഹരന് ഉദ്ഘാടനം ചെയ്തു. എടക്കുടി രാധാകൃഷ്ണന് അധ്യക്ഷനായി. എന്‍ വേണു എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയിലേക്ക് വന്നവരെ മുതിര്‍ന്ന നേതാക്കളായ എം ആര് കുഞ്ഞികൃഷ്ണന് കുഞ്ഞനന്തന് എന്നിവര്‍ മാലയിട്ട് സ്വീകരിച്ചു. ഏറാമല പഞ്ചായത്തിലെ 19 വാര്‍ഡിലും ആര്.എം.പി. സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT