ഏപ്രില്‍ 15ന് 'ദണ്ഡകാരണ്യ' ബന്ദ്

റായ്പൂര്‍: ദക്ഷിണ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ വ്യോമസേനയുടെ ആകാശ- ഭൂതല വെടിവയ്പ് പരിശീലനത്തില്‍ പ്രതിഷേധിച്ച് ഈ മാസം 15ന് 'ദണ്ഡകാരണ്യ' ബന്ദിന് മാവോവാദികളുടെ ആഹ്വാനം.
ബിജാപൂര്‍, സുഖ്മ, കാന്‍ഗര്‍ ജില്ലകളില്‍നിന്ന് ഇതു സംബന്ധിച്ച ലഘുലേഖകള്‍ കണ്ടെടുത്തതായി മാവോവാദി വേട്ടയില്‍ പങ്കാളിയായ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദണ്ഡകാരണ്യ പ്രത്യേക മേഖലാ കമ്മിറ്റി(ഡികെഎസ്ഇസഡ്‌സി) പ്രതിനിധി വികാല്‍പിന്റെ പേരിലാണ് ലഘുലേഖ. ദക്ഷിണ ബസ്തര്‍, സുഖ്മ, ദണ്ഡേവാഡ, ബിജാപൂര്‍ ജില്ലകളില്‍ കഴിഞ്ഞ ആറുമാസമായി വ്യോമസേനാ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുകയാണെന്ന് ലഘുലേഖ ആരോപിക്കുന്നു.
സ്വയം പ്രതിരോധത്തിനായി മാത്രമേ ആക്രമണം നടത്തൂവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍, നിരന്തരം ആക്രമണം നടത്തുകയാണെന്നും ലഘുലേഖ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it