ഏപ്രില്‍ ഫൂള്‍: ചൈനയില്‍ വിഡ്ഡിദിന ആഘോഷത്തിനു വിലക്ക്

ബെയ്ജിങ്: ഏപ്രില്‍ ഒന്നിന് ലോകമെമ്പാടും വിഡ്ഡിദിനമായി ആഘോഷിച്ചപ്പോള്‍ ചൈനയില്‍ ജനങ്ങള്‍ വിട്ടുനിന്നു. ഏപ്രില്‍ ഫൂള്‍ എന്നത് പാശ്ചാത്യ സംസ്‌ക്കാരമാണെന്നും ചൈനയുടെ പരമ്പരാഗത മൂല്യങ്ങള്‍ക്കെതിരാണ് അത്തരം ആഘോഷങ്ങളെന്നുമുള്ള ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ യുടെ അറിയിപ്പു കാരണമാ ണ് ഇത്.
കിംവദന്തി പ്രചരിപ്പിക്കുക എന്നത് പാശ്ചാത്യ രീതിയാണെന്നും ചൈനയിലെ ജനങ്ങള്‍ പിന്തുടരുതെന്നും ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ഇതുകാരണം ചൈനയില്‍ കുട്ടികള്‍ പോലും ഏപ്രില്‍ ഫൂള്‍ ആഘോഷിക്കാ തെ സത്യസന്ധത പുല ര്‍ത്തി. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യമായ ചൈനയില്‍ സിന്‍ഹുവയുടെ അറിയിപ്പ് നെറ്റിലൂടെ നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിനു പേരിലേക്കെത്തി. എന്നാല്‍, ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഏപ്രില്‍ഫൂളാക്കുയാണെ ന്നാണ് പലരും ധരിച്ചത്. പിന്നീടാണ് യഥാര്‍ഥ അറിയിപ്പാണെന്ന് അറിഞ്ഞത്.
ഇന്റര്‍നെറ്റിലൂടെ കിംവദന്തി പ്രചരിപ്പിക്കുന്നത് കുറ്റകരമാക്കി മൂന്നു വര്‍ഷം മുമ്പുതന്നെ ചൈനയില്‍ നിയമം വന്നിരുന്നു. രാജ്യദ്രോഹപരമായ എന്തെങ്കിലും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും അത് 500 പേരിലേക്ക് എത്തുകയും ചെയ്യുന്നത് ചൈനയില്‍ പ്രോസിക്യൂഷന്‍ നടപടിക്കു കാരണമാവുന്ന കുറ്റമാണ്. പുതിയ വെബ് സൈറ്റുകള്‍ക്ക് രൂപം നല്‍കുമ്പോള്‍ പ്രാദേശിക അധികാരികളുടെ അംഗീകാരം വാങ്ങണമെന്ന നിയമവും ചൈനയിലുണ്ട്.
Next Story

RELATED STORIES

Share it