ഏതു വെല്ലുവിളി നേരിടാനും സൈന്യം തയ്യാറെന്ന്

ന്യൂഡല്‍ഹി: രാജ്യം നേരിടുന്നഏതുവിധത്തിലുള്ള വെല്ലുവിളിയും പ്രതിരോധിക്കാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നു സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകരാക്രമണ ഭീഷണി ഉയരുന്നുണ്ട്. എന്നാല്‍, ദേശീയ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ല. ഏതു വിധത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യത്തെ സൈന്യം പൂര്‍ണ സജ്ജമാണ്.
രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ സങ്കീര്‍ണവും വ്യത്യസ്തവുമാണ്. സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് എല്ലാ സൈനിക കമാന്‍ഡര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. അക്രമികള്‍ക്ക് എങ്ങിനെയാണു സൈനികതാവളത്തില്‍ കടക്കാ ന്‍ സാധിച്ചത് എന്നതാണു പ്രധാന പ്രശ്‌നം. ഇതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പൂര്‍ത്തിയാവാതെ ഒന്നും പറയാനാവില്ല. പത്താന്‍കോട്ട് സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലായിരുന്നുവെന്ന ആരോപണം തെറ്റാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അക്രമികളെ നേരിട്ടതെന്നും സൈനികമേധാവി പറഞ്ഞു.
അതേസമയം, രാജ്യത്തെ വേദനിപ്പിച്ചവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പരാമര്‍ശത്തോടു പ്രതികരിക്കാന്‍ സൈനികമേധാവി തയ്യാറായില്ല.
ഇതിനിടെ പത്താന്‍കോട്ട് വ്യോമതാവളത്തിനു പുറത്തുവച്ച് ദേശീയ അന്വേഷണ ഏജന്‍സി ഒരു വാഹനത്തില്‍ നിന്ന് ചൈനീസ് വയര്‍ലെസ് സെറ്റ് പിടികൂടി. പത്താന്‍കോട്ട് വ്യോമതാവളാക്രമണവുമായി ബന്ധപ്പെട്ട് നടത്തുന്ന തിരച്ചിലിനിടയിലാണ് എന്‍ഐഎ വയര്‍ലെസ് സെറ്റ് പിടിച്ചെടുത്തത്. ഉപകരണം ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ശാസ്ത്ര ലബോറട്ടറിയിലേക്കു പരിശോധനയ്ക്കയച്ചു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് സൂപ്രണ്ട് സല്‍വര്‍ സിങിനെ മൂന്നാംദിവസവും എന്‍ഐഎ ചോദ്യംചെയ്തു. സിങ് അടിക്കടി മൊഴിമാറ്റിപ്പറയുകയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറ ഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തിനു മുമ്പ് സല്‍വര്‍ സിങ് ദ ര്‍ശനം നടത്തിയ പഞ്ച്പീര്‍ ദര്‍ഗയിലെ കാവല്‍ക്കാരന്‍ സോമരാജിനെ ചോദ്യംചെയ്യാന്‍ എ ന്‍ ഐഎ വിളിപ്പിച്ചു. മിക്കവാറും ഇന്ന് അദ്ദേഹത്തെ ചോദ്യംചെയ്‌തേക്കും.
Next Story

RELATED STORIES

Share it