Flash News

ഏകീകൃത സിവില്‍ കോഡ്; പാര്‍ലമെന്റിന് തീരുമാനിക്കാം: സുപ്രിംകോടതി; ഹരജി തള്ളി

ഏകീകൃത സിവില്‍ കോഡ്; പാര്‍ലമെന്റിന് തീരുമാനിക്കാം: സുപ്രിംകോടതി; ഹരജി തള്ളി
X
supreme-court

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ അന്തിമ തീരുമാനം പാര്‍ലമെന്റിന് സ്വീകരിക്കാമെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസ്സമതിച്ചു.  ഈ വിഷയം ചൂണ്ടികാട്ടി ഏതെങ്കിലും തരത്തിലുള്ള വിവേചനമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നതായി ആരും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല.കോടതിക്കു മുന്നില്‍ വരെട്ടെ അപ്പോള്‍ കോടതി ഗൗരവത്തോടെ വിഷയം പരിഗണിക്കാം-വിധി പ്രസ്താവിച്ചു കൊണ്ട് നിയുക്ത ജസ്റ്റിസ് ഠാക്കൂര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മതപരം എന്നിവയ്ക്ക് തുല്യപരിഗണന കൊടുക്കുന്ന ഒരു പൊതുനിയമം കോടതി നടപ്പാക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ ജസ്റ്റിസ് ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. നീതിന്യായവ്യവസ്ഥയ്ക്ക് പാര്‍ലമെന്റ് നിയമങ്ങള്‍ നടപ്പാക്കാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ഇതിനു മറുപടിയായി പറഞ്ഞു. നേരത്തെയും ഏകീകൃത സിവില്‍ കോഡിന് അനുകൂലമായി സുപ്രിംകോടതി വിധിപ്രസ്താവിച്ചിരുന്നു.
Next Story

RELATED STORIES

Share it