ഏകപക്ഷീയമായ അന്വേഷണം അവസാനിപ്പിക്കണം: എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: പെരുമ്പാവൂരി ല്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകികളെ കണ്ടെത്താന്‍ പോലിസ് നടത്തുന്ന അന്വേഷണം ഏകപക്ഷീയമാണെന്നും അത് ശരിയായ രീതിയില്‍ അല്ലെന്നും ദേശീയ മനുഷ്യാവകാശ ഏകോപനസമിതി കേരള ഘടകം. ജിഷയുടെ മാതാവ് നല്‍കിയ 14 പരാതികളും സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയെന്നാണ് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ വിളയോടി ശിവന്‍കുട്ടി വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയില്‍ പോലിസ് പറയുന്നത്.
എന്നാല്‍, 14 പരാതിയിലും പ്രതിസ്ഥാനത്ത് ആരാണെന്നത് ഇപ്പോഴും പോലിസ് വെളിപ്പെടുത്തുന്നില്ല. ഒപ്പം പുതുതായി ആരോപണങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നു. വെറും രാഷ്ട്രീയമായ നേട്ടത്തിന് ഒരു ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം ഉപയോഗിക്കാതെ എത്രയും പെട്ടെന്ന് സത്യം കണ്ടെത്തുകയാണു വേണ്ടത്. കുടുംബത്തിനു ധനസഹായം, ജോലി എന്നിവ കൊടുത്തതു കൊണ്ടു മാത്രം ഇരകള്‍ക്ക് നീതി കിട്ടുന്നില്ല. കൊലപാതകികളെ കണ്ടെത്തുന്നതിന് നിയമപോരാട്ടത്തിന്റെ സാധ്യതകള്‍ പരിശോധിച്ചുകൊണ്ട് കോടതിയെ സമീപിക്കുമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് അറിയിച്ചു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ വിളയോടി ശിവന്‍കുട്ടി, ജന. സെക്രട്ടറി അബ്ദുല്‍സമദ് എദേശീയ സെക്രട്ടറി റെനി ഐലിന്‍, എ വാസു, എസ് ഷാനവാസ്, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it