എ വി ജോര്‍ജിനെ പുറത്താക്കിയ നടപടി ശരിവച്ചു

ന്യൂഡല്‍ഹി: യോഗ്യതകളില്‍ കൃത്രിമം കാണിച്ചതിന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് എ വി ജോര്‍ജിനെ പുറത്താക്കിയ നടപടി സുപ്രിംകോടതി ശരിവച്ചു. സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. മതിയായ യോഗ്യതകളില്ലാത്തതും യോഗ്യതയില്‍ കൃത്രിമം കാണിച്ചതിനുമാണ് വിസി പദവിയില്‍നിന്ന് ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കിയത്. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ വകുപ്പുമേധാവിയായിരുന്നുവെന്ന് തെറ്റായ വിവരം കാണിച്ച് വിസിയായി നിയമനം നേടിയെന്ന് കണ്ടെത്തിയിരുന്നു. ഈ സമയം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നു ജോര്‍ജ്.
Next Story

RELATED STORIES

Share it