malappuram local

എ പി ഉണ്ണികൃഷണന്‍ പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ വൈസ് പ്രസിഡന്റ്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ അഞ്ചാമത് അധ്യക്ഷനായി എ പി ഉണ്ണികൃഷണന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നട പരിപാടിയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനില്‍ നിന്നും വിജയിച്ച എ പി ഉണ്ണികൃഷണന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതോടുകൂടിയാണ് അവസരം ലഭിച്ചത്.
രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് പ്രസിഡന്റായി ഉണ്ണികൃഷണനെ തിരഞ്ഞെടുക്കപ്പെട്ടത്. സലീം കുരുവമ്പലം നാമനിര്‍ദേശം ചെയ്യുകയും വി സുധാകരന്‍ പിന്താങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ സക്കീന പുല്‍പ്പാടന്‍ ചുമതലയേറ്റു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടനും സത്യവാചകം ചൊല്ലിക്കൊടുത്തു. വനിതാ സംവരണമായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സക്കീന പുല്‍പ്പാടന്‍ 27 അംഗങ്ങളുടെ പിന്തുണയോടെയാണ് തിരഞ്ഞെടുക്കട്ടെത്.
എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച എല്‍ഡിഎഫ്‌ലെ കെ ദേവിക്കുട്ടിക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചു. സക്കീന പുല്‍പ്പാടനെ ഉമ്മര്‍ അറയ്ക്കലും ദേവിക്കുട്ടിയെ അഡ്വ. ടികെ റഷീദലിയും നാമനിര്‍ദേശം ചെയ്യുകയും ഇരുവരെയും യഥാക്രമം എകെ അബ്ദുറഹ്മാന്‍, സമീറ എന്നിവര്‍ പിന്താങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, എഡിഎം കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
എംഎല്‍എമാരായ കെഎന്‍എ ഖാദര്‍, പി ഉബൈദുല്ല, ടിഎ അഹമ്മദ് കബീര്‍, മലപ്പുറം നഗരസഭാ അധ്യക്ഷ സിഎച്ച് ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ എംഎല്‍എ യുസി രാമന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെപി മറിയുമ്മ, സുഹ്‌റ മമ്പാട്, മുന്‍ വൈസ് പ്രസിഡന്റ് പികെ കുഞ്ഞു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി അബ്ദുല്‍ഹമീദ് തുടങ്ങിയവര്‍ സാരഥികളെ അനുമോദിച്ച് സംസാരിച്ചു.
Next Story

RELATED STORIES

Share it