Kollam Local

എ ജെ ഹാളിലെ കൊലപാതകം: പ്രതി ആറുവര്‍ഷത്തിന് ശേഷം പിടിയില്‍

കൊല്ലം: വിവാഹ സല്‍ക്കാരത്തിനിടെ അതിക്രമിച്ച് കയറി ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസറ്റിലായി. കൊല്ലം സൂചിക്കാരന്‍ മുക്കില്‍ ന്യൂ മന്‍സിലില്‍ അനീസ്(28) ആണ് അറസ്റ്റിലായത്.
ഇന്നലെ ജില്ലാ ആശുപത്രിക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. 2010 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാമക്കട എ ജെ ഹാളില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തിനിടെ പ്രതിയുള്‍പ്പെട്ട സംഘം അതിക്രമിച്ച് കയറി മോഹന്‍കുമാര്‍ എന്ന ആളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ യഥാക്രമം ഒന്ന് മുതല്‍ ഒന്‍പത് വരെ പ്രതികളായ ഹാരിസ്. സനോഫര്‍, ഷെഹിന്‍ഷാ, നൗഫല്‍, ഇത്തില്‍ നൗഫല്‍, നിയാസ്, സദ്ദാം , നിഷാദ്, ഹാരിസ് എന്നിവര്‍ പോലിസ് പിടിയിലായിരുന്നു. കേസിലെ ഒന്‍പതാം പ്രതി ഹാരിസ് ഇപ്പോള്‍ അറസ്റ്റിലായ നിയാസിന്റെ സഹോദരനാണ്.
കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ് വരുന്ന രണ്ടാം പ്രതിയായ സനോഫര്‍ മറ്റൊരു കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ് ഐ പ്രതീപ്കുമാര്‍, അഡീ എസ്‌ഐമാരായ ശിവ പ്രസാദന്‍ പിള്ള, കെ പി രാജന്‍ലാല്‍, എ എസ്‌ഐമാരായ രാജ് മോഹന്‍, അശോക് കുമാര്‍ ഷാഡോ പോല്‌സ് അംഗങ്ങളായ വേണു ഗോപാല്‍, ജോസ്പ്രകാശ്, ഹരിലാല്‍ എന്നിവര്‍ ്‌ന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it